Short Vartha - Malayalam News

ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി ഷാഫി പറമ്പില്‍

പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച് പ്രചരണം തുടങ്ങിയ ഷാഫി പറമ്പില്‍ വിജയത്തിന് ശേഷവും ആദ്യമെത്തിയത് അവിടേക്കുതന്നെയാണ്. വടകരയിലെ വിജയം തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടിയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ UDF വിജയിക്കുമെന്നും സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.