ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മദിനത്തില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീട്

ഉമ്മന്‍ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിനു കീഴില്‍ ചാണ്ടി ഉമ്മന്‍റെ നേതൃത്വത്തിലാണ് വീടുകൾ നിര്‍മിച്ചു നൽകുന്നത്. പുതുപ്പളളി നിയോജകമണ്ഡലത്തിലെ വാകത്താനം മുതല്‍ പാമ്പാടി വരെയുള്ള എട്ടു പഞ്ചായത്തുകളിലായാണ് വീടുകള്‍ ഒരുങ്ങുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മ ദിനമായ ജൂലായ് 18ന് വീടുകളുടെ താക്കോല്‍ കൈമാറുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.