Short Vartha - Malayalam News

ഉമ്മന്‍ചാണ്ടി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി അങ്കണത്തില്‍ അനുസ്മരണ പരിപാടി നടക്കും. അഞ്ച് പതിറ്റാണ്ട് നിയമസഭാ അംഗവും രണ്ടു തവണ മുഖ്യമന്ത്രിയുമായിരുന്നു ഉമ്മന്‍ചാണ്ടി. സംസ്ഥാന വ്യാപകമായി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ പുതുക്കാനായി കോണ്‍ഗ്രസ് നിരവധി അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.