ഉമ്മന്‍ചാണ്ടി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി അങ്കണത്തില്‍ അനുസ്മരണ പരിപാടി നടക്കും. അഞ്ച് പതിറ്റാണ്ട് നിയമസഭാ അംഗവും രണ്ടു തവണ മുഖ്യമന്ത്രിയുമായിരുന്നു ഉമ്മന്‍ചാണ്ടി. സംസ്ഥാന വ്യാപകമായി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ പുതുക്കാനായി കോണ്‍ഗ്രസ് നിരവധി അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി ഷാഫി പറമ്പില്‍
പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച് പ്രചരണം തുടങ്ങിയ ഷാഫി പറമ്പില്‍ വിജയത്തിന് ശേഷവും ആദ്യമെത്തിയത് അവിടേക്കുതന്നെയാണ്. വടകരയിലെ വിജയം തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടിയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ UDF വിജയിക്കുമെന്നും സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മദിനത്തില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീട്
ഉമ്മന്‍ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിനു കീഴില്‍ ചാണ്ടി ഉമ്മന്‍റെ നേതൃത്വത്തിലാണ് വീടുകൾ നിര്‍മിച്ചു നൽകുന്നത്. പുതുപ്പളളി നിയോജകമണ്ഡലത്തിലെ വാകത്താനം മുതല്‍ പാമ്പാടി വരെയുള്ള എട്ടു പഞ്ചായത്തുകളിലായാണ് വീടുകള്‍ ഒരുങ്ങുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മ ദിനമായ ജൂലായ് 18ന് വീടുകളുടെ താക്കോല്‍ കൈമാറുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.