Short Vartha - Malayalam News

വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന വാട്‌സ്ആപ്പ് കോളുകളില്‍ ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. +92ല്‍ നിന്ന് ആരംഭിക്കുന്ന കോളുകള്‍ പരമാവധി എടുക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്താനാണ് ഇത്തരക്കാരുടെ ശ്രമം. ഇത്തരത്തില്‍ വിളിക്കാന്‍ സര്‍ക്കാര്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.