Short Vartha - Malayalam News

CBI ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഭീഷണി കോളുകള്‍; എല്ലാ മൊബൈല്‍ ഉപയോക്താക്കള്‍ക്കും മുന്നറിയിപ്പ്

വാട്സ്ആപ്പ് മുഖേനയും നേരിട്ടുമുള്ള ഭീഷണി കോളുകള്‍ക്കാണ് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് (DOT) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന തരത്തില്‍ DOTയുടെ പേരിലും ഉപയോക്താക്കള്‍ക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്ന സമാനരീതിയിലുള്ള കോളുകള്‍ക്കെതിരെയും CBI ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടുള്ള ഭീഷണിപ്പെടുത്തലുകള്‍ക്ക് എതിരെയും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തില്‍ തട്ടിപ്പ് ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ സഞ്ചാര്‍ സാതി പോര്‍ട്ടലിലെ ചക്ഷു റിപ്പോര്‍ട്ട് സസ്പെക്ടഡ് ഫ്രോഡ് കമ്മ്യൂണിക്കേഷന്‍ എന്ന ഓപ്ഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.