Short Vartha - Malayalam News

നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്നു; മുന്നറിയിപ്പുമായി കേരള പോലീസ്

പോലീസ്, NCB, TRAI, CBI, ED, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി വ്യാപകമാകുന്നുണ്ടെന്നാണ് കേരള പോലീസിന്റെ അറിയിപ്പ്. അന്വേഷണ ഏജന്‍സികള്‍ക്ക് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാന്‍ കഴിയും. അവര്‍ ഒരിക്കലും പരിശോധനയ്ക്കായി പണം കൈമാറാന്‍ ആവശ്യപ്പെടില്ല. ഇത്തരത്തില്‍ ആരെങ്കിലും ഫോണിലോ ഇമെയില്‍ മുഖേനയോ ബന്ധപ്പെട്ടാല്‍ ഉടന്‍ തന്നെ 1930ല്‍ വിളിച്ച് സൈബര്‍സെല്ലില്‍ വിവരം അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.