Short Vartha - Malayalam News

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; ഒരുമണിക്കൂറിനകം 1930 എന്ന നമ്പറില്‍ അറിയിക്കണമെന്ന് കേരള പോലീസ്

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു. cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫേസ്ബുക്ക് വഴി പരസ്യം നല്‍കിയുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്.