Short Vartha - Malayalam News

കൊറിയര്‍ സര്‍വ്വീസിന്റെ പേരില്‍ തട്ടിപ്പ് വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി കേരളാ പോലീസ്

സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കൊറിയര്‍ തട്ടിപ്പുകള്‍ക്കെതിരെ പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പണം, സിം എന്നിവയടങ്ങിയ കൊറിയര്‍ ഉണ്ടെന്ന് പറഞ്ഞ് ഫെഡെക്സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാര്‍ വിളിക്കുമെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച് ഉന്നത ഉദ്യോഗസ്ഥരായി ചമഞ്ഞ് പണം തട്ടിയെുക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകം വിവരം 1930ല്‍ അറിയിക്കണമെന്നും പോലീസ് പറഞ്ഞു.