Short Vartha - Malayalam News

ടെലികോം കമ്പനികൾ മൊബൈൽ നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

സ്പെക്ട്രം ലേലത്തിലെ വലിയ ബാദ്ധ്യതകളും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി ഉളള വന്‍ നിക്ഷേപങ്ങളും കണക്കിലെടുത്ത് താരിഫ് വർദ്ധന അനിവാര്യമാണ് എന്നാണ് കമ്പനികളുടെ നിലപാട്. പ്രധാന കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വി) തുടങ്ങിയവ നിരക്ക് കൂട്ടണമെന്ന് അഭിപ്രായപ്പെടുന്നു. താരിഫ് ഉയർത്തിയില്ലെങ്കിൽ ടെലികോം കമ്പനികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്നും ഇവർ പറയുന്നു. ടെലികോം നിരക്കുകളില്‍ പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ വര്‍ധന വേണമെന്നാണ് ആവശ്യമുളളത്.