BSNL ല്‍ നിന്നും ലക്ഷകണക്കിന്‌ ഉപയോക്താക്കൾ കൊഴിഞ്ഞു പോകുന്നു

സ്വകാര്യകമ്പനികൾ രാജ്യവ്യാപകമായി 5ജി സേവനം നൽകുമ്പോൾ 4ജി പോലും നൽകാൻ BSNL ന് സാധിച്ചിട്ടില്ല. ഡിസംബറിനുള്ളിൽ 5ജി തുടങ്ങുമെന്ന് മന്ത്രി അശ്വിനി വൈഷ്‌ണവ്‌ 2023 മെയ്‌ 24ന്‌ പ്രഖ്യാപിച്ചിട്ടും ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല. 2023 ആഗസ്‌തിൽ 22,20,654 പേരും സെപ്‌തംബറിൽ 23,26,751 പേരും BSNL കണക്ഷൻ ഉപേക്ഷിച്ച് മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് മാറി.