എല്ലാ രാജ്യാന്തര തട്ടിപ്പ് കോളുകളും തടയണം; ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം
ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് ഇത്തരത്തില്‍ തട്ടിപ്പ് കോളുകള്‍ വരുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. കോളിങ് ലൈന്‍ ഐഡന്റിറ്റി (CLI) കൃത്രിമമായി ഉപയോഗിച്ച് വിദേശത്ത് നിന്നാണ് സൈബര്‍ കുറ്റവാളികള്‍ വിളിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് 18ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ഉടന്‍ റദ്ദാക്കിയേക്കും
സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായിട്ടാണ് തീരുമാനം. രാജ്യത്താകെ 18 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ടെലികോം കമ്പനികള്‍ ഉടന്‍ തന്നെ റദ്ദാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ നെറ്റ്വര്‍ക്ക് ദുരുപയോഗം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി മെയ് 9ന് 28,200 മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടിരുന്നു.
ടെലികോം കമ്പനികൾ മൊബൈൽ നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു
സ്പെക്ട്രം ലേലത്തിലെ വലിയ ബാദ്ധ്യതകളും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി ഉളള വന്‍ നിക്ഷേപങ്ങളും കണക്കിലെടുത്ത് താരിഫ് വർദ്ധന അനിവാര്യമാണ് എന്നാണ് കമ്പനികളുടെ നിലപാട്. പ്രധാന കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വി) തുടങ്ങിയവ നിരക്ക് കൂട്ടണമെന്ന് അഭിപ്രായപ്പെടുന്നു. താരിഫ് ഉയർത്തിയില്ലെങ്കിൽ ടെലികോം കമ്പനികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്നും ഇവർ പറയുന്നു. ടെലികോം നിരക്കുകളില്‍ പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ വര്‍ധന വേണമെന്നാണ് ആവശ്യമുളളത്.
ഏപ്രില്‍ 15 മുതല്‍ USSD അടിസ്ഥാനമാക്കിയുള്ള കോള്‍ ഫോര്‍വേഡിങ് ഉണ്ടാകില്ല
ഏപ്രില്‍ 15 മുതല്‍ *401# ഡയല്‍ ചെയ്ത് കോള്‍ ഫോര്‍വേഡിങ് ചെയ്യുന്ന സംവിധാനം നിര്‍ത്തിവെയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. സൈബര്‍ തട്ടിപ്പുകാര്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതിനാലാണ് ടെലികോം കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ കോള്‍ ഫോര്‍വേഡിങ് ഉപയോഗിക്കുന്നവര്‍ മറ്റു മാര്‍ഗങ്ങളിലൂടെ ഇത് റീ ആക്ടിവേറ്റ് ചെയ്താല്‍ മാത്രമേ ഏപ്രില്‍ 15ന് ശേഷം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.
5G സേവനം ആരംഭിക്കാനൊരുങ്ങി Vi
അടുത്ത 6-7 മാസത്തിനുള്ളിൽ ഇന്ത്യയിൽ 5G അവതരിപ്പിക്കാനാണ് Vi പദ്ധതിയിടുന്നത്. 5G നെറ്റ്‌വർക്ക് ആരംഭിക്കുന്നതോടെ 3G പൂർണമായി ഒഴിവാക്കും എന്ന് Vi ചീഫ് എക്‌സിക്യൂട്ടീവ് അക്ഷയ മൂന്ദ്ര അറിയിച്ചതായാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവില്‍ എയർടെല്ലും റിലയൻസ് ജിയോയുമാണ് 5G സേവനങ്ങൾ ആരംഭിച്ചിട്ടുളള ടെലികോം കമ്പനികള്‍.
BSNL ല്‍ നിന്നും ലക്ഷകണക്കിന് ഉപയോക്താക്കൾ കൊഴിഞ്ഞു പോകുന്നു
സ്വകാര്യകമ്പനികൾ രാജ്യവ്യാപകമായി 5ജി സേവനം നൽകുമ്പോൾ 4ജി പോലും നൽകാൻ BSNL ന് സാധിച്ചിട്ടില്ല. ഡിസംബറിനുള്ളിൽ 5ജി തുടങ്ങുമെന്ന് മന്ത്രി അശ്വിനി വൈഷ്‌ണവ് 2023 മെയ് 24ന് പ്രഖ്യാപിച്ചിട്ടും ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല. 2023 ആഗസ്‌തിൽ 22,20,654 പേരും സെപ്‌തംബറിൽ 23,26,751 പേരും BSNL കണക്ഷൻ ഉപേക്ഷിച്ച് മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് മാറി.
മൊബൈൽ നെറ്റ്‌വർക്കുകള്‍ ആവശ്യമെങ്കില്‍ കേന്ദ്രത്തിന് ഏറ്റെടുക്കാമെന്ന നിയമം വരുന്നു
പൊതു സുരക്ഷ മുൻനിർത്തിയോ ദുരന്തനിവാരണം, പൊതു അടിയന്തര സാഹചര്യം തുടങ്ങിയവ ഉണ്ടാകുമ്പോഴോ ഏത് ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയും താൽക്കാലികമായി ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കുന്ന ബില്‍ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ടെലികമ്മ്യൂണിക്കേഷൻ ബിൽ 2023 അവതരിപ്പിച്ചത്.
ടെലികോം പ്ലാൻ എടുക്കുമ്പോൾ ഭാവിയില്‍ ഗെയിമിംഗ് സേവനമായ OnePlayയും ലഭിക്കും
നിങ്ങൾ ഒരു ടെലികോം പ്ലാൻ എടുക്കുമ്പോൾ ഭാവിയില്‍ ഉടന്‍ തന്നെ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള സേവനങ്ങൾക്കൊപ്പം ഗെയിമിംഗ് സേവനമായ OnePlayയും ലഭിക്കും. ലോകമെമ്പാടുമുള്ള 64 ടെലികോം കമ്പനികളുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായും വൺപ്ലേ സിഇഒ ഹർഷിത് ജെയിൻ.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള സന്ദേശങ്ങളയക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ സമ്മതം വാങ്ങണം
വാണിജ്യാവശ്യങ്ങള്‍ക്കുള്ള സന്ദേശങ്ങളയക്കുന്നതിനും വോയ്‌സ് കോളുകള്‍ ചെയ്യുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ സമ്മതം വാങ്ങണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). ഇതോടെ ടെലികോം കമ്പനികള്‍ക്ക് പുതിയ ഡിജിറ്റല്‍ കണ്‍സന്റ് അക്വിസിഷന്‍ (DCA) നടപ്പാക്കേണ്ടതായി വരും