Short Vartha - Malayalam News

ഏപ്രില്‍ 15 മുതല്‍ USSD അടിസ്ഥാനമാക്കിയുള്ള കോള്‍ ഫോര്‍വേഡിങ് ഉണ്ടാകില്ല

ഏപ്രില്‍ 15 മുതല്‍ *401# ഡയല്‍ ചെയ്ത് കോള്‍ ഫോര്‍വേഡിങ് ചെയ്യുന്ന സംവിധാനം നിര്‍ത്തിവെയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. സൈബര്‍ തട്ടിപ്പുകാര്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതിനാലാണ് ടെലികോം കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ കോള്‍ ഫോര്‍വേഡിങ് ഉപയോഗിക്കുന്നവര്‍ മറ്റു മാര്‍ഗങ്ങളിലൂടെ ഇത് റീ ആക്ടിവേറ്റ് ചെയ്താല്‍ മാത്രമേ ഏപ്രില്‍ 15ന് ശേഷം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.