RSS മേധാവി മോഹന്‍ ഭാഗവതിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മോഹന്‍ ഭാഗവതിന്റെ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ചത്. നിലവിലെ Z+ കാറ്റഗറിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമുള്ള അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്സണ്‍ കാറ്റഗറിയിലേക്കാണ് സുരക്ഷ വര്‍ധിപ്പിച്ചത്. BJP ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മോഹന്‍ ഭാഗവത് സന്ദര്‍ശനം നടത്തുമ്പോള്‍ സുരക്ഷയില്‍ വീഴ്ചയുണ്ടാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ പദ്ധതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഫിഷിങ്, സ്മിഷിങ്, സൈബര്‍ തട്ടിപ്പ് എന്നിവ നടത്തുന്ന വെബ്‌സൈറ്റുകളുടെ URL, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഡാറ്റാബേസ് ഒരുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നത്. ഇന്റഗ്രേറ്റഡ് സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ വെബ്‌സൈറ്റ് ഉപയോഗിച്ച് ജനങ്ങള്‍ക്ക് URL, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ ഐഡി, ബാങ്ക് അക്കൗണ്ട് നമ്പര്‍, upi ഐഡി, സോഷ്യല്‍ മീഡിയ അക്കൗണ്ട് എന്നിവയുടെയെല്ലാം നിയമസാധുത പരിശോധിക്കാന്‍ സാധിക്കും.Read More

ഗവേഷണ സ്ഥാപനം CPR ന്‍റെ വിദേശ ഫണ്ടിനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി

സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് അതിന്റെ വിദേശ ഫണ്ട് അനുമതി നല്‍കിയ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അല്ലാതെ വകമാറ്റി ചെലവഴിച്ചു എന്നാണ് ആഭ്യന്തര മന്ത്രാലയം നടപടിക്ക് കാരണമായി പറഞ്ഞത്. രാജ്യത്തെ ഏറ്റവും പഴക്കമുളള പ്രമുഖ നയ ഗവേഷക സ്ഥാപനമായ CPR ന് എതിരെയുളള കേന്ദ്ര നടപടിക്ക് എതിരെ അക്കാദമിക് രംഗത്തെ വിദഗ്ദ്ധര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.