എല്ലാ പൗരന്മാരും രാജ്യപുരോഗതിക്ക് വേണ്ടി പ്രയത്നിക്കണം: രാഷ്ട്രപതി

രാജ്യം പരിവർത്തനത്തിന്റെ പാതയിലാണെന്നും എല്ലാ പൗരന്മാരും രാജ്യ പുരോഗതിക്ക് വേണ്ടി പ്രയത്നിക്കണമെന്നും 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളെ ഉയർത്തി പിടിക്കുന്നതാണ് ഇന്ത്യയുടെ ഭരണഘടനയെന്നും രാഷ്ട്രപതി പറഞ്ഞു.