റിപ്പബ്ലിക് ദിന പരേഡ്: ഇത്തവണ അണിനിരന്നവരില്‍ 80 ശതമാനവും വനിതകള്‍

ഡൽഹി കർത്തവ്യ പഥിൽ നടന്ന പരേഡ് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലെ 100 വനിതകൾ ചേർന്ന് ഒരുക്കിയ ശംഖു നാദത്തോടെയാണ് ആരംഭിച്ചത്. കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള വനിതാ ഓഫിസർമാരുടെ സംഘം ആദ്യമായി ഒന്നിച്ച് പരേഡിൽ മാർച്ച് ചെയ്തു. CRPF, SSB, ITBP എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തി.