റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടി രാഹുൽ ഗാന്ധി

സ്വാതന്ത്ര്യ സമര സ്വപ്നങ്ങളെ ഒന്നിപ്പിക്കുന്ന നമ്മുടെ മഹത്തായ ഭരണഘടന ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആത്മാവാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ സംരക്ഷണവും അവയോടുള്ള വിശ്വസ്തതയുമാണ് സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള യഥാർത്ഥ ആദരവെന്നും റിപ്പബ്ലിക് ദിന ആശംസ നേര്‍ന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.