രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടുവിനെതിരെ കേസ്
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഭീകരവാദിയാണെന്ന പരാമർശത്തിൽ കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടുവിനെതിരെ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയിന്മേലാണ് നടപടി. രാഹുൽ ഗാന്ധി അമേരിക്കൻ സന്ദർശനത്തിൽ നടത്തിയ പരാമർശങ്ങളെ വിമർശിക്കവെയാണ് രവ്നീത് സിംഗ് ബിട്ടു രാഹുൽ ഗാന്ധി ഭീകരവാദിയാണെന്ന് അധിക്ഷേപിച്ചത്.
ദൈവത്തോട് സംസാരിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന; മാനസിക തകര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി
ദൈവത്തോട് സംസാരിക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന മാനസിക തകര്‍ച്ചയുടെയും ആത്മവിശ്വാസം നഷ്ടപ്പെടുന്നതിന്റെയും സൂചനയാണെന്ന് കോണ്‍ഗ്രസ് MP രാഹുല്‍ ഗാന്ധി പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ്ജ് ടൗണ്‍ സര്‍വകലാശാലയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ലക്ഷ്യത്തിനായി ദൈവം തന്നെ തിരഞ്ഞെടുത്തുവെന്നും ദൈവത്തോട് താന്‍ നേരിട്ട് സംസാരിക്കുന്നുവെന്നും ദൈവം തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്
പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ US സന്ദര്‍ശനമാണിത്. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വാഷിങ്ടണ്‍ ഡിസിയിലും ഡാലസിലുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഡാലസിലെ ഇന്ത്യക്കാരും അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും സംസാരിക്കും. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അക്കാദമിക വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.
വയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്കാണ് വയനാട് മുന്‍ MPയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി തന്റെ ഒരു മാസത്തെ ശമ്പളമായ 2.30 ലക്ഷം രൂപ സംഭാവന ചെയ്തത്. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സകലതും നശിപ്പിച്ച ഒരു ദുരന്തം അനുഭവിച്ചു നില്‍ക്കുകയാണ് വയനാട്ടിലെ നമ്മുടെ സഹോദരന്മാരും സഹോദരിമാരും. അവര്‍ക്കുണ്ടായ സങ്കല്‍പിക്കാന്‍ പോലുമാകാത്ത നഷ്ടങ്ങളില്‍നിന്ന് അവര്‍ മോചിതരാകാന്‍ നമ്മുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനനില്‍ക്കെയാണ് ഇരുവരും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരിക്കുന്നത്. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് പങ്കുവെച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ഇന്ന് സന്ദര്‍ശിച്ചേക്കുമെന്ന സൂചനയുമുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി ഇന്ന് രണ്ട് പ്രചാരണ റാലികളില്‍ പങ്കെടുക്കും
10 വര്‍ഷങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 18ന് ജമ്മുകശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. പ്രചാരണത്തിന്റെ ഭാഗമായി ജമ്മുവിലെത്തുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ വികാര്‍ റസൂല്‍ വാനിയുടെയും ഗാമിറിന്റെയും തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. ദൂരു നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ് ഗാമിര്‍. റംബാന്‍ ജില്ലയിലെ സംഗല്‍ദാനിലാണ് വികാര്‍ റസൂല്‍ വാനിയുടെ തിരഞ്ഞെടുപ്പ് റാലി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭരത്സിങ് സോളങ്കി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കര്‍റ എന്നിവര്‍ രാഹുലിനൊപ്പം പങ്കെടുക്കും.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് വയനാട് കരകയറുന്നു: രാഹുൽ ഗാന്ധി
വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദുരന്തത്തിൽ നിന്ന് വയനാട് കരകയറുകയാണെന്ന് പറഞ്ഞു. മഴ മാറിയാല്‍ വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കണമെന്നും എല്ലാ വിഭാഗത്തിലുള്ള ആളുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത് സന്തോഷകരമായ കാര്യമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഓൺലൈനായി ചേർന്ന യോഗത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ഗാന്ധി കൈപ്പറ്റിയത് 1.40 കോടി രൂപ
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും മത്സരിക്കുന്നതിന് രാഹുല്‍ ഗാന്ധി പാര്‍ട്ടി ഫണ്ടില്‍ നിന്നും, ഓരോ മണ്ഡലത്തിലും 70 ലക്ഷം രൂപ വീതം 1.40 കോടി രൂപ കൈപ്പറ്റി. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കോണ്‍ഗ്രസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി ഫണ്ടില്‍ നിന്ന് 87 ലക്ഷം രൂപ കൈപ്പറ്റിയ വിക്രമാദിത്യ സിംഗാണ് ഉയര്‍ന്ന തുക നേടിയ സ്ഥാനാര്‍ത്ഥി. എന്നാല്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡി സീറ്റില്‍ നിന്ന് BJP സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിനാട് അദ്ദേഹം പരാജയപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിൽ മാറ്റം വന്നു: സ്‌മൃതി ഇറാനി
തന്റെ രാഷ്ട്രീയ എതിരാളിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിൽ മാറ്റം വന്നിട്ടുണ്ടെന്ന് മുൻ കേന്ദ്രമന്ത്രിയൂം അമേഠിയിലെ BJP എംപിയുമായിരുന്ന സ്മൃതി ഇറാനി. അദ്ദേഹം വിജയിച്ചു എന്നാണ് സ്വയം വിശ്വസിക്കുന്നതെന്നും ഇപ്പോൾ രാഷ്ട്രീയ നീക്കത്തിന് പുതിയ സമീപനം സ്വീകരിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു. അദ്ദേഹം ജാതിയെ കുറിച്ച് സംസാരിക്കുമ്പോൾ, പാർലമെന്റിൽ വെള്ള ടീഷർട്ട് ധരിക്കുമ്പോൾ, യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത് എന്നതിനെപ്പറ്റി അദ്ദേഹം ബോധവാനാണ്. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിടാൻ കരുതിക്കൂട്ടിയുള്ള നീക്കങ്ങൾ അദ്ദേഹം നടത്തുന്നു എന്നും രാഹുൽ ഗാന്ധിയുടെ പ്രവർത്തികളെ വിലകുറച്ച് കാണാൻ പാടില്ലെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.
ലാറ്ററല്‍ എന്‍ട്രി നിയമനത്തിനെതിരെ രാഹുല്‍ ഗാന്ധി
ജീവനക്കാരെ UPSCക്ക് പകരം RSS വഴി നിയമിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഉദ്യോഗസ്ഥരെ സ്വകാര്യമേഖലയില്‍നിന്ന് ലാറ്ററല്‍ എന്‍ട്രി വഴി നിയമിക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത് ഭരണഘടനയ്ക്ക് നേരെയുള്ള അതിക്രമമാണെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു. ഇത് പിന്നാക്കക്കാരെ ഉന്നതസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ അകറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.