റിപ്പബ്ലിക് ദിനാഘോഷം; രാഷ്‌ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ആഘോഷങ്ങൾക്ക് മുന്നോടിയായി വൈകിട്ട് ഏഴ് മണിയോടെ രാഷ്‌ട്രപതി ദ്രൗപദി മുർമ്മു രാജ്യത്തോട് സംസാരിക്കും. പത്മ അവാർഡുകളും വിശിഷ്ടസേവനങ്ങൾക്കുള്ള സേന, പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. സേന വിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ പട്ടികയും ഇന്ന് പുറത്തുവിടും.