വനിതാ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് രാഷ്ട്രപതി
കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയില്‍ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതും ഭീതിയുളവാക്കുന്നതുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പെണ്‍മക്കളേയും സഹോദരിമാരേയും ഇത്തരത്തിലുള്ള ക്രൂരതയ്ക്ക് വിധേയരാക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനും അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.Read More
ഇന്ത്യ ലോകത്തെ മൂന്നാത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് രാഷ്ട്രപതി
സ്ത്രീപുരുഷ സമത്വത്തിലേക്ക് ഇന്ത്യ വളരുകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തെ സ്ത്രീ ശാക്തീകരണത്തേയും പ്രകീര്‍ത്തിച്ചു. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. 78ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
9 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി
ശനിയാഴ്ച രാത്രിയാണ് 10 ഇടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു കൊണ്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കിയത്. മലയാളിയായ കെ കൈലാസനാഥനെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി ഗവര്‍ണറായി നിയമിച്ചു. ജിഷ്ണു ദേവ് വര്‍മ്മയെ തെലങ്കാന ഗവര്‍ണറായും ഓംപ്രകാശ് മത്തൂറിനെ സിക്കിം ഗവര്‍ണറായും സന്തോഷ് കുമാറിനെ ഗാങ്വാര്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായും നിയമിച്ചു. രമണ്‍ ദേഖയാണ് ഛത്തീസ്ഗഡ് ഗവര്‍ണര്‍.Read More
രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍, അശോക് ഹാളുകളുടെ പേരുമാറ്റി
രാഷ്ട്രപതി ഭവനിലെ പ്രധാനപ്പെട്ട ഹാളുകളായ ദര്‍ബാര്‍ ഹാള്‍, അശോക് ഹാള്‍ എന്നിവയുടെ പേരുമാറ്റി. ഗണതന്ത്ര മണ്ഡപം, അശോക് മണ്ഡപം എന്നിങ്ങനെയാണ് യഥാക്രമം പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. ദേശീയ പുരസ്‌കാര സമര്‍പ്പണം നടക്കുന്ന വേദിയാണ് ദര്‍ബാര്‍ ഹാള്‍. പേരുകൾ മാറ്റി രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി.
ജനം മൂന്നാമതും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചെന്ന് രാഷ്ട്രപതി
2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് ആയിരുന്നുവെന്ന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ഐതിഹാസികമായ തീരുമാനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും രാഷ്ട്രപതി വ്യക്തമാക്കി. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും മുര്‍മു കൂട്ടിച്ചേര്‍ത്തു.
ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി
രാഷ്ട്രപതിയ്ക്ക് അയച്ചത് ഗവര്‍ണര്‍ ഒപ്പിടാതെ ഏഴു ബില്ലുകളാണ്. ക്ഷീര സംഘം സഹകരണ ബില്‍ കൂടി തള്ളിയതോടെ രാഷ്ട്രപതി തള്ളിയ ബില്ലുകളുടെ എണ്ണം നാലായി. ക്ഷീര സംഘം അഡ്മിനിസ്‌ട്രേറ്റര്‍ക്കും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും മില്‍മയുടെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അധികാരം നല്‍കുന്നതായിരുന്നു ഈ ബില്‍. മില്‍മ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ക്ഷീര സംഘം സഹകരണ ബില്‍ കൊണ്ടുവന്നത്.
എല്ലാ പൗരന്മാരും രാജ്യപുരോഗതിക്ക് വേണ്ടി പ്രയത്നിക്കണം: രാഷ്ട്രപതി
രാജ്യം പരിവർത്തനത്തിന്റെ പാതയിലാണെന്നും എല്ലാ പൗരന്മാരും രാജ്യ പുരോഗതിക്ക് വേണ്ടി പ്രയത്നിക്കണമെന്നും 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളെ ഉയർത്തി പിടിക്കുന്നതാണ് ഇന്ത്യയുടെ ഭരണഘടനയെന്നും രാഷ്ട്രപതി പറഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷം; രാഷ്‌ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ആഘോഷങ്ങൾക്ക് മുന്നോടിയായി വൈകിട്ട് ഏഴ് മണിയോടെ രാഷ്‌ട്രപതി ദ്രൗപദി മുർമ്മു രാജ്യത്തോട് സംസാരിക്കും. പത്മ അവാർഡുകളും വിശിഷ്ടസേവനങ്ങൾക്കുള്ള സേന, പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. സേന വിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ പട്ടികയും ഇന്ന് പുറത്തുവിടും.
ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകി
ലോക് സഭയും രാജ്യസഭയും പാസാക്കിയ ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിയമമായി. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകൾക്കാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.