Short Vartha - Malayalam News

രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍, അശോക് ഹാളുകളുടെ പേരുമാറ്റി

രാഷ്ട്രപതി ഭവനിലെ പ്രധാനപ്പെട്ട ഹാളുകളായ ദര്‍ബാര്‍ ഹാള്‍, അശോക് ഹാള്‍ എന്നിവയുടെ പേരുമാറ്റി. ഗണതന്ത്ര മണ്ഡപം, അശോക് മണ്ഡപം എന്നിങ്ങനെയാണ് യഥാക്രമം പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. ദേശീയ പുരസ്‌കാര സമര്‍പ്പണം നടക്കുന്ന വേദിയാണ് ദര്‍ബാര്‍ ഹാള്‍. പേരുകൾ മാറ്റി രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി.