Short Vartha - Malayalam News

വനിതാ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് രാഷ്ട്രപതി

കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയില്‍ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതും ഭീതിയുളവാക്കുന്നതുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പെണ്‍മക്കളേയും സഹോദരിമാരേയും ഇത്തരത്തിലുള്ള ക്രൂരതയ്ക്ക് വിധേയരാക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനും അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും പ്രതിഷേധിക്കുമ്പോള്‍ ക്രിമിനലുകള്‍ മറ്റിടങ്ങളില്‍ പതുങ്ങിനടക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.