Short Vartha - Malayalam News

ഇന്ത്യ ലോകത്തെ മൂന്നാത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് രാഷ്ട്രപതി

സ്ത്രീപുരുഷ സമത്വത്തിലേക്ക് ഇന്ത്യ വളരുകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തെ സ്ത്രീ ശാക്തീകരണത്തേയും പ്രകീര്‍ത്തിച്ചു. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. 78ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.