Short Vartha - Malayalam News

സ്വാതന്ത്ര്യദിനാഘോഷത്തില്‍ കേരളം; പതാക ഉയര്‍ത്തി മുഖ്യമന്ത്രി

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്നും പൊതുവായ മുന്നറിയിപ്പുകള്‍ അല്ല കൃത്യമായ പ്രവചനങ്ങളാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.