Short Vartha - Malayalam News

9 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി

ശനിയാഴ്ച രാത്രിയാണ് 10 ഇടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു കൊണ്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കിയത്. മലയാളിയായ കെ കൈലാസനാഥനെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി ഗവര്‍ണറായി നിയമിച്ചു. ജിഷ്ണു ദേവ് വര്‍മ്മയെ തെലങ്കാന ഗവര്‍ണറായും ഓംപ്രകാശ് മത്തൂറിനെ സിക്കിം ഗവര്‍ണറായും സന്തോഷ് കുമാറിനെ ഗാങ്വാര്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായും നിയമിച്ചു. രമണ്‍ ദേഖയാണ് ഛത്തീസ്ഗഡ് ഗവര്‍ണര്‍. സിക്കിം ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ അസം ഗവര്‍ണറായി നിയമിക്കുകയും മണിപ്പൂര്‍ ഗവര്‍ണറുടെ അധിക ചുമതലയും നല്‍കി.