Short Vartha - Malayalam News

ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട നടപടി; കേരള, ബംഗാള്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട നടപടി ചോദ്യം ചെയ്ത് കേരള, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതി നോട്ടീസ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ്, രാഷ്ട്രപതിയുടെ സെക്രട്ടറിമാര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.