Short Vartha - Malayalam News

കണ്ണൂർ സർവകലാശാല സെനറ്റ്: സർവകലാശാല നിർദേശിച്ച പേരുകൾ ഗവർണർ വെട്ടി

സർവകലാശാല സിൻഡിക്കേറ്റ് നിർദേശിച്ച 14 പേരുകളിൽ നിന്ന് രണ്ട് പേരെ മാത്രമാണ് ഗവർണർ ഉൾപ്പെടുത്തിയത്. മാധ്യമപ്രവർത്തകരുടെ പ്രതിനിധിയായി സിൻഡിക്കേറ്റ് നിർദേശിച്ച വെങ്കിടേഷ് രാമകൃഷന്റെയും ശശികുമാറിന്റെയും പേരുകൾക്ക് പകരം ജന്മഭൂമി ലേഖകനെയാണ് ഗവർണർ ഉൾപ്പെടുത്തിയത്. ഗവർണർ നാമനിർദേശം ചെയ്തതിൽ രണ്ട് DCC ജന. സെക്രട്ടറിമാരും ഉൾപ്പെടുന്നു. യോഗ്യരാവരെ ഒഴിവാക്കിയാണ് BJP-കോൺഗ്രസ് പ്രതിനിധികളെ ഗവർണർ പട്ടികയിലേക്ക് തിരുകികയറ്റുന്നതെന്ന് SFI ആരോപിച്ചു.