Short Vartha - Malayalam News

VCയെ തീരുമാനിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ അയക്കില്ലെന്ന് MG സര്‍വകലാശാല

MG സര്‍വകലാശാലയുടെ സ്‌പെഷല്‍ സെനറ്റ് യോഗത്തിലാണ് പ്രതിനിധിയെ അയക്കില്ലെന്ന തീരുമാനമെടുത്തത്. കോടതിയില്‍ കേസുകള്‍ നില്‍ക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. തീരുമാനത്തില്‍ UDF അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സെനറ്റ് പ്രതിനിധി ഇല്ലാത്ത സാഹചര്യത്തില്‍ സ്വന്തം തീരുമാനം ഗവര്‍ണര്‍ക്ക് അടിച്ചേല്‍പ്പിക്കാനാകുമെന്ന് UDF അംഗങ്ങള്‍ ആരോപിച്ചു.