Short Vartha - Malayalam News

സിദ്ധാര്‍ത്ഥന്റെ മരണം; മുന്‍ വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുന്‍ വിസി എം. ആര്‍ ശശീന്ദ്രനാഥിനാണ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയുന്ന മുന്‍ ഡീന്‍ എം. കെ. നാരായണനും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. ആര്‍. കാന്തനാഥനും വീഴ്ച പറ്റിയെന്നാണ് ചാന്‍സലറായ ഗവര്‍ണറുടെ വിലയിരുത്തല്‍.