Short Vartha - Malayalam News

സിദ്ധാര്‍ത്ഥന്റെ മരണം: ഡല്‍ഹി എയിംസില്‍ നിന്നും വിദഗ്‌ധോപദേശം തേടി CBI

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വ്യക്തത വരുത്താനായി പോസ്റ്റ് മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, ഡമ്മി പരീക്ഷണം നടത്തിയ റിപ്പോര്‍ട്ട് എന്നിവ CBI ഡല്‍ഹി എയിംസിലേക്ക് അയച്ചു. ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്‌ധോപദേശം നല്‍കണമെന്നാണ് CBI ആവശ്യപ്പെട്ടിരിക്കുന്നത്. സിദ്ധാര്‍ത്ഥന്‍ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നുമാണ് ഹൈക്കോടതിയില്‍ ഹാജരാക്കിയിരിക്കുന്ന പ്രാഥമിക കുറ്റപത്രത്തില്‍ CBI വ്യക്തമാക്കിയിരിക്കുന്നത്.