Short Vartha - Malayalam News

സിദ്ധാര്‍ത്ഥന്റെ മരണം: ഡീനും വാര്‍ഡനും സര്‍വീസില്‍ പ്രവേശിക്കുന്നത് തടയണം

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജെ.എസ്. സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണക്കാരായ ഡീനിനേയും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനെയും യാതൊരു ശിക്ഷാ നടപടികളും കൂടാതെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള സർവകലാശാലയുടെ തീരുമാനം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നൽകി. സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിയോഗിച്ച ഹൈക്കോടതി റിട്ട: ജസ്റ്റിസ് ഹരിപ്രസാദിന്റെ റിപ്പോര്‍ട്ടില്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും കുറ്റക്കാരാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ സർവകലാശാല ഭരണ സമിതി ഇവർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നിവേദനത്തിൽ പറയുന്നു.