Short Vartha - Malayalam News

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്ക് ജാമ്യം

റാഗിങ്, ആത്മഹത്യാപ്രേരണ, മര്‍ദ്ദനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജസ്റ്റിസ് ഡയസാണ് CBIയുടെ എതിര്‍പ്പ് തളളി ഉപാധികളോടെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. തുടരന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു CBIയുടെ നിലപാട്. സിദ്ധാര്‍ത്ഥന്റെ മാതാവ് ഷീബയും പ്രതികളുടെ ജാമ്യപേക്ഷയെ എതിര്‍ത്തിരുന്നു.