Short Vartha - Malayalam News

സിദ്ധാർത്ഥന്റെ മരണം: ജനവികാരം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിയാക്കപ്പെട്ട 19 പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണം പൂർത്തിയായതിനാലും 90 ദിവസമായി ജയിലിൽ കഴിയുന്ന ഇവർ 22 -24 വയസുള്ള വിദ്യാർത്ഥികൾ ആയതിനാലും മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്ന കാരണത്താലുമാണ് ജാമ്യം അനുവദിച്ചത്. സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാവില്ല എന്ന് പറഞ്ഞ കോടതി ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ മതിയായ തെളിവുകൾ ഇല്ലെന്നും പറഞ്ഞു.