Short Vartha - Malayalam News

സിദ്ധാർത്ഥന്റെ മരണം: പ്രാഥമിക കുറ്റപത്രം സമർപ്പിക്കാൻ CBI ക്ക് ഹൈക്കോടതി നിർദേശം

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ മെയ് 7ന് പ്രാഥമിക കുറ്റപത്രം സമർപ്പിക്കാൻ CBI ക്ക് ഹൈക്കോടതി നിർദേശം നൽകി. അതേസമയം കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി. പ്രതികൾക്കെതിരെയുള്ള കുറ്റം ഗുരുതര സ്വഭാവമുള്ളതാണെന്നും സിദ്ധാർത്ഥന് നേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണെന്നും CBI കോടതിയിൽ വ്യക്തമാക്കി.