Short Vartha - Malayalam News

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ CBI അന്വേഷണം വൈകിപ്പിച്ചിട്ടില്ല; മുഖ്യമന്ത്രി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ CBI അന്വേഷണം വൈകിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.