Short Vartha - Malayalam News

സിദ്ധാര്‍ത്ഥന്റെ മരണം: വിസിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വയനാട് പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ മുന്‍ വിസി എം. ആര്‍. ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്നും സമയബന്ധിതമായി നടപടി എടുത്തില്ലെന്നുമാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. പ്രശ്നം ഉണ്ടാകുന്ന സാഹചര്യം കൈകാര്യം ചെയ്യുന്നതിലും, സിദ്ധാര്‍ത്ഥന്റെ മരണശേഷം സ്വീകരിക്കേണ്ട നടപടികളിലും ശശീന്ദ്രനാഥിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. സിദ്ധാര്‍ത്ഥന്റെ മരണം നടക്കുന്ന ദിവസം വൈസ് ചാന്‍സലര്‍ കാമ്പസിലുണ്ടായിരുന്നു. എന്നിട്ടും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടാന്‍ വിസിക്ക് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ച ജസ്റ്റിസ് എ. ഹരിപ്രസാദ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപ്പോര്‍ട്ട് കൈമാറി.