Short Vartha - Malayalam News

സിദ്ധാർത്ഥന്റെ മരണം: പ്രതികളെ പരീക്ഷയെഴുതിക്കരുത് എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണർക്ക് പരാതി നൽകി

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതി ചേർത്തിട്ടുള്ളവരെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ഗവർണർക്ക് പരാതി നൽകി. പ്രതികളെ പരീക്ഷയെഴുതിക്കാനുള്ള സർവകലാശാലയുടെ ഭാഗത്ത് നിന്നുള്ള നീക്കം തടയണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. പ്രതികൾ പ്രാക്ടിക്കൽ പരീക്ഷ എഴുതിയത് ചട്ടം ലംഘിച്ചാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. പരാതി VC ക്ക് അയക്കുമെന്ന് രാജ്ഭവൻ അറിയിച്ചു.