Short Vartha - Malayalam News

സിദ്ധാര്‍ത്ഥന്റെ മരണം: ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറും

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കും. രാവിലെ 11.30ന് തിരുവനന്തപുരത്ത് രാജ്ഭവനിലെത്തിയാകും ജസ്റ്റിസ് ഹരിപ്രസാദ് റിപ്പോര്‍ട്ട് കൈമാറുക. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വകലാശാലക്ക് സംഭവിച്ച വീഴ്ച്ചകളാണ് കമ്മീഷന്‍ അന്വേഷിച്ചത്. ഫെബ്രുവരി 18നാണ് സിദ്ധാര്‍ത്ഥനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥന്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി എന്ന കണ്ടെത്തലിന് പിന്നാലെ കേസ് വിവാദമായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ കേസ് CBIക്ക് വിട്ടത്.