Short Vartha - Malayalam News

MG സർവകലാശാലയില്‍ ഒരാഴ്ചത്തെ ഡ്രോൺ പറത്തൽ പരിശീലന കോഴ്സ്

സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിലെ ഡോ. ആർ. സതീഷ് സെന്റര്‍ ഫോർ റിമോട്ട് സെൻസിങ്ങില്‍ നടക്കുന്ന പരിശീലന പരിപാടിക്ക് സാങ്കേതിക സഹകരണം നല്‍കുന്നത് ഏഷ്യാ സോഫ്റ്റ് ലാബ് ആണ്. ഡ്രോണുകൾ പറത്താനും അസംബ്ലിങ്, അറ്റകുറ്റപ്പണി എന്നിവയും ഡ്രോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും കോഴ്സിലൂടെ അറിയാവുന്നതാണ്. 18 നും 60 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷ സമര്‍പ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://ses.mgu.ac.in, https://asiasoftlab.in വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.