Short Vartha - Malayalam News

ത്രിപുരയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ HIV വ്യാപനമെന്ന് റിപ്പോര്‍ട്ട്

ത്രിപുരയിലെ 828 പേരില്‍ HIV വൈറസ് ബാധിച്ചതായും ഇതിനകം 47 വിദ്യാര്‍ത്ഥികള്‍ മരിച്ചതായുമാണ് റിപ്പോര്‍ട്ട്. ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. 220 സ്‌കൂളുകള്‍, 24 കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. ലഹരിമരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ് അധികൃതരുടെ വിശദീകരണം.