Short Vartha - Malayalam News

ഇന്ത്യ-പാക് യുദ്ധകാലത്തെ 27 മോര്‍ട്ടാര്‍ ഷെല്ലുകള്‍ കണ്ടെത്തി

1971ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധകാലത്തുപയോഗിച്ച 27 മോര്‍ട്ടാര്‍ ഷെല്ലുകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പടിഞ്ഞാറന്‍ ത്രിപുരയിലെ ഒരു വീട്ടില്‍ കുളം കുഴിക്കുന്നതിനിടെ തൊഴിലാളികളാണ് ഷെല്ലുകള്‍ കണ്ടെത്തിയത്. ഷെല്ലുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുളളതിനാല്‍ അവയുടെ കൃത്യമായ ഉത്ഭവമോ നിര്‍മാണ വിശദാംശങ്ങളോ നിര്‍ണയിക്കാന്‍ പ്രയാസമാണെന്ന് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ അനന്ത ദാസ് പറഞ്ഞു.