Short Vartha - Malayalam News

ഉഷ്ണ തരംഗം: ത്രിപുര സർക്കാർ സ്‌കൂളുകൾക്ക് മെയ് 1 വരെ അവധി നീട്ടി

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ത്രിപുര സർക്കാർ സ്‌കൂൾക്ക് മെയ് 1 വരെ അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ മാനേജ്‌മെൻ്റ് സ്‌കൂളുകൾക്കും അവധി ബാധകമായിക്കും. നേരത്തെ ഏപ്രിൽ 24 മുതൽ നാല് ദിവസത്തേക്ക് എല്ലാ സ്‌കൂളുകൾക്കും സർക്കാർ അവധി നൽകിയിരുന്നു. അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്ത് താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി.