Short Vartha - Malayalam News

കേരളത്തില്‍ വിദ്യാര്‍ത്ഥി കുടിയേറ്റം 5 വര്‍ഷം കൊണ്ട് ഇരട്ടിയായതായി സര്‍വേ

2023ല്‍ ഏകദേശം 22 ലക്ഷം പേരാണ് കേരളത്തില്‍ നിന്ന് അന്യരാജ്യങ്ങളിലേക്ക് കുടിയേറിയത്. കേരള മൈഗ്രേഷന്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി കുടിയേറ്റത്തില്‍ കാര്യമായ വര്‍ധനവുണ്ടായതാണ് കുടിയേറ്റ നിരക്കുകള്‍ ഗണ്യമായി കുറയാത്തതിനു കാരണമെന്നാണ് സര്‍വേയില്‍ പറയുന്നത്. 2018ല്‍ 1,29,763 വിദ്യാര്‍ത്ഥി കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നത് 2023 ആയപ്പോഴേക്കും ഏകദേശം 2,50,000 ആയി വര്‍ധിച്ചു. സര്‍വേ പ്രകാരം കേരളത്തില്‍ നിന്നുള്ള മൊത്തം കുടിയേറ്റക്കാരില്‍ 11.3 ശതമാനം വിദ്യാര്‍ത്ഥികളാണ്.