Short Vartha - Malayalam News

നീറ്റ് പരീക്ഷാ വിവാദം; CBI അന്വേഷണം ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടേഴ്സ്

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ CBI അന്വേഷണം ആവശ്യപ്പെട്ട് IMA ജൂനിയര്‍ ഡോക്ടേഴ്‌സ് നെറ്റ്‌വര്‍ക്ക്, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയ്ക്ക് കത്തയച്ചു. വീണ്ടും പരീക്ഷ നടത്തണമെന്നും സുതാര്യമായ മൂല്യനിര്‍ണയം ഉറപ്പാക്കണമെന്നുമാണ് ആവശ്യം. സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോടകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതും ഇതില്‍ ആറു പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയതുമാണ് ക്രമക്കേട് നടന്നെന്ന പരാതിക്കിടയാക്കിയിരിക്കുന്നത്.