Short Vartha - Malayalam News

MG സർവകലാശാലയിൽ പഠിക്കാൻ അപേക്ഷിച്ച വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവ്

MG സർവകലാശാല ക്യാമ്പസിലും അഫിലിയേറ്റഡ് കോളേജുകളിലും ഉന്നത പഠനത്തിനായി അപേക്ഷിച്ച വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 55 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം 571 അപേക്ഷകളായിരുന്നു ലഭിച്ചത്. എന്നാൽ ഇത്തവണ 885 വിദേശ വിദ്യാർത്ഥികൾ ആണ് അപേക്ഷിച്ചിട്ടുള്ളത്. PHD - 187, PG - 406, UG - 292 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം. ഉന്നത പഠനത്തിനായി അപേക്ഷിച്ചിട്ടുള്ള വിദേശ വിദ്യാർത്ഥികളിൽ കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.