Short Vartha - Malayalam News

MG സർവകലാശാല കലോത്സവത്തിന് നാളെ കോട്ടയത്ത് തുടക്കമാകും

നാളെ വൈകിട്ട് നാല് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് 'വീ ദ പീപ്പിൾ ഓഫ് ഇന്ത്യ' എന്ന് പേര് നൽകിയിരിക്കുന്ന MG സർവകലാശാല കലോത്സവം കൊല്ലം MLA യും ചലച്ചിത്ര താരവുമായ മുകേഷ് ഉദ്ഘാടനം ചെയ്യും. മാർച്ച് മൂന്ന് വരെ നീളുന്ന കലോത്സവത്തിൽ 9 വേദികളിലായി 74 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. അഞ്ച് വർഷത്തിന് ശേഷമാണ് MG സർവകലാശാല കലോത്സവം വീണ്ടും കോട്ടയത്ത് നടത്തുന്നത്.