Short Vartha - Malayalam News

MG സര്‍വകലാശാല പ്രവേശന പരീക്ഷയ്ക്ക് മാര്‍ച്ച് 30 വരെ അപേക്ഷിക്കാം

MG സര്‍വകലാശാലയിലെ പഠനവകുപ്പുകളിലും ഇന്റര്‍ സ്‌കൂള്‍ സെന്ററുകളിലും നടത്തുന്ന വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ 2024 അധ്യയന വര്‍ഷത്തേക്കുളള പ്രവേശന പരീക്ഷ പരീക്ഷയ്ക്ക് (CAT) മാര്‍ച്ച് 30 വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. പ്രവേശന പരീക്ഷ മേയ് 17, 18 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cat.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.