‘ക്രാക് ദ എന്‍ട്രന്‍സ്’ ഇന്ന് മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ എന്‍ട്രന്‍സ് പരിശീലനം
ഇന്ന് രാത്രി ഏഴ് മണി മുതല്‍ ക്രാക് ദ എന്‍ട്രന്‍സ് പരിപാടി സംപ്രേഷണം ചെയ്യും. പരിശീലനത്തിന് entrance.kite.kerala.gov.in എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം കൂടി ഉണ്ട്. വീഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോര്‍ട്ടലും ഉള്‍പ്പെടുന്ന പരിപാടിയാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. രാത്രി ഏഴു മുതല്‍ 11 വരെ യഥാക്രമം കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയുടെ ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. അടുത്ത ദിവസം രാവിലെ ഏഴു മുതല്‍ 11 വരെയും ഉച്ചക്ക് ഒന്നു മുതല്‍ അഞ്ചു വരെയും പുനസംപ്രേഷണവും ഉണ്ടാകും.
Related News
JEE അഡ്വാന്‍സ്ഡ് പരീക്ഷ മേയ് 26ന്
IIT യിലെ 2024-25 ലെ UG പ്രോഗ്രാമുകളിലേക്ക് നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) അഡ്വാൻസ്ഡ് മെയ് 26ന് നടത്തും. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ഏപ്രിൽ 27ന് ആരംഭിക്കും. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് JEE അഡ്വാൻസ്ഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ jeeadv.ac.in-ൽ ലിങ്ക് ലഭിക്കും. മെയ് 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മെയ് 17 മുതൽ അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും.
CMAT 2024: രജിസ്ട്രേഷൻ ആരംഭിച്ചു
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള ദേശീയതല പരീക്ഷയായ കോമൺ മാനേജ്മെൻ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CMAT) 2024- ൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് exams.nta.ac.in/CMAT എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് 2024 ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. മെയ് മാസത്തിലാകും പരീക്ഷ.
CUET-UG 2024: അപേക്ഷാത്തീയതി വീണ്ടും നീട്ടി
കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET)- UG പരീക്ഷയ്ക്കുള്ള അപേക്ഷാത്തീയതി ഏപ്രില്‍ അഞ്ച് വരെ നീട്ടി. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതി. cuetug.ntaonline.in. എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മെയ് 15 മുതല്‍ മെയ് 30 വരെയാണ് പരീക്ഷ നടത്തുക.
MG സര്‍വകലാശാല പ്രവേശന പരീക്ഷയ്ക്ക് മാര്‍ച്ച് 30 വരെ അപേക്ഷിക്കാം
MG സര്‍വകലാശാലയിലെ പഠനവകുപ്പുകളിലും ഇന്റര്‍ സ്കൂള്‍ സെന്ററുകളിലും നടത്തുന്ന വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ 2024 അധ്യയന വര്‍ഷത്തേക്കുളള പ്രവേശന പരീക്ഷ പരീക്ഷയ്ക്ക് (CAT) മാര്‍ച്ച് 30 വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. പ്രവേശന പരീക്ഷ മേയ് 17, 18 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cat.mgu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
എഞ്ചിനീയറിങ് പ്രവേശന പരീക്ഷ കീം ജൂണ്‍ ഒന്നുമുതല്‍
ജൂണ്‍ ഒന്ന് മുതല്‍ ഒമ്പത് വരെ കേരളം, ദുബായ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാകും പരീക്ഷ നടത്തുക. ഈ വര്‍ഷം മുതലാണ് കേരളം ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ നടത്തുന്നത്. അതിനാല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റിനായി പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കും. സംസ്ഥാനത്തെ കോളേജുകളിലേക്കുളള എഞ്ചിനീയറിങ് പ്രവേശത്തിന് പുറമെ ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയും ഈ ദിവസങ്ങളില്‍ നടത്തുമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ കെ സുധീര്‍ അറിയിച്ചു.
എഞ്ചിനീയറിങ് – മെഡിക്കല്‍ പ്രവേശന പരീക്ഷ; പരിശീലന പരിപാടിയുമായി കൈറ്റ് വിക്ടേഴ്സ്
സംസ്ഥാനത്തെ എഞ്ചിനീയറിങ് - മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള പരിശീലന പ്രോഗ്രാം കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഏപ്രില്‍ ഒന്നു മുതല്‍ 30വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കണക്ക്, രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം എന്നിങ്ങനെ ഓരോ വിഷയത്തിനും ഒരു മണിക്കൂര്‍ വീതമുള്ള 30 മണിക്കൂര്‍ ക്ലാസുകളാണ് ടെലികാസ്റ്റ് ചെയ്യുക. ഇതിനെ തുടര്‍ന്ന് മോക്ക് ടെസ്റ്റും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് BSc നഴ്സിങ് പ്രവേശനം ഇനി എൻട്രൻസ് പരീക്ഷ വഴിയാക്കും
സംസ്ഥാനത്ത് BSc നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. 2024-25 അധ്യായന വർഷം മുതൽ ഇത് നടപ്പിലാക്കും. BSc നഴ്സിങ് കോഴ്സിലേക്കുള്ള പ്രവേശനം എൻട്രൻസ് പരീക്ഷയിലൂടെ നടത്തണമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ കഴിഞ്ഞ വർഷം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.