Short Vartha - Malayalam News

സംസ്ഥാനത്ത് BSc നഴ്‌സിങ്​ പ്രവേശനം ഇനി എൻട്രൻസ് പരീക്ഷ വഴിയാക്കും

സംസ്ഥാനത്ത് BSc നഴ്‌സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. 2024-25 അധ്യായന വർഷം മുതൽ ഇത് നടപ്പിലാക്കും. BSc ന​ഴ്​​സി​ങ്​ കോ​ഴ്​​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എൻട്രൻസ് പരീക്ഷയിലൂടെ നടത്തണമെന്ന് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ കഴിഞ്ഞ വർഷം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.