Short Vartha - Malayalam News

JEE അഡ്വാന്‍സ്ഡ്‌ പരീക്ഷ മേയ് 26ന്

IIT യിലെ 2024-25 ലെ UG പ്രോഗ്രാമുകളിലേക്ക് നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (JEE) അഡ്വാൻസ്‌ഡ് മെയ് 26ന് നടത്തും. പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 27ന് ആരംഭിക്കും. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് JEE അഡ്വാൻസ്ഡിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ jeeadv.ac.in-ൽ ലിങ്ക് ലഭിക്കും. മെയ് 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മെയ് 17 മുതൽ അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും.